സുപ്രീം കോടതി പ്രശ്നം; ബാർ കൗൺസിൽ അംഗങ്ങൾ ജഡ്ജിമാരുമായി ചർച്ച നടത്തും

Sunday 14 January 2018 10:18 am IST

ന്യൂദല്‍ഹി: സുപ്രീം കോടതിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബാർ കൗൺസിൽ അംഗങ്ങൾ ഇന്ന് ജഡ്ജിമാരുമായി ചർച്ച നടത്തും. ബാര്‍ കൗണ്‍സി​ലി​​ന്‍റെ ഏഴംഗ സമിതിയാണ് വൈകീട്ട് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായും സമിതി കൂടികാഴ്​ച നടത്തും. അവരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം മാത്രമേ പ്രശ്​നപരിഹാരം സംബന്ധിച്ച്‌​ അന്തിമ തീരുമാനത്തിലെത്തു. ഫുള്‍കോര്‍ട്ട്​ വിളിച്ച്‌​ പ്രശ്​നം പരിഹരിക്കണമെന്നാണ്​ ബാര്‍ കൗണ്‍സിലി​​ന്‍റെ നിലപാട്​. 

സുപ്രീംകോടതിയിലെ ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ്, ചെലമേശ്വര്‍ എന്നിവര്‍ രണ്ടു ദിവസം മുന്‍പേ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് മാധ്യമങ്ങളെ കണ്ട് സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.