പീഡനത്തിലൂടെ ഗര്‍ഭിണിയായി; ദയാവധത്തിന് അനുമതി തേടി യുവതി

Sunday 14 January 2018 12:08 pm IST

കൊല്‍ക്കത്ത: ലൈംഗിക ചൂഷണത്തിന് ഇരയായി ഗര്‍ഭിണിയായ പതിനേഴുകാരി ദയാവധം ആവശ്യപ്പെട്ട് ജില്ലാ അധികാരികളെ സമീപിച്ചു.  പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്നാപുര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ അധികൃതരെ സമീപിച്ചത്.

വിവാഹവാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ ഇവരുടെ ഗ്രാമത്തിലുള്ള യുവാവ് പീഡിപ്പിച്ചത്. എന്നാല്‍ ഗര്‍ഭിണിയായതോടെ അയാള്‍ കൈയ്യൊഴിഞ്ഞു. അതിനാല്‍ അവിവാഹിതയായ അമ്മയായി തനിക്ക് ജീവിക്കാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കിട്ടിയാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ജലേശ്വര്‍ തിവാരി പറഞ്ഞു.ജില്ലാ മജിസ്ട്രേട്ടിന്റെ പരാതി പരിഹാര സെല്ലില്‍നിന്നാണ് പെണ്‍കുട്ടിയുടെ അപേക്ഷയുടെ കാര്യത്തില്‍ അറിയിപ്പു കിട്ടിയതെന്ന് സുതാഹത പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജലേശ്വര്‍ തിവാരി അധികൃതര്‍ അറിയിച്ചു.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതു മുതല്‍ യുവാവിനെ ഗ്രാമത്തില്‍ നിന്നും കാണാതായതായി പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് യുവാവിന്റെ വീട്ടുകാര്‍ക്ക് ആദ്യം പൂര്‍ണ്ണ സമ്മതമായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവാവിന്റെ വീട്ടുകാര്‍ വിവാഹത്തിന് തടസം നില്‍ക്കുന്നതായും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യുവാവിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനായുള്ള തെരച്ചില്‍ നടത്തിവരികയാണ്. പെണ്‍കുട്ടിയുടെ കുടുംബത്തെ മനുഷ്യാവകാശ കമ്മീഷന്‍ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.