ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു

Sunday 14 January 2018 1:58 pm IST

ന്യൂദല്‍ഹി: ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ സൈദ് അക്ബറുദ്ദീന്റെ ട്വിറ്റര്‍ അക്കൗണ്ട് ഞായറാഴ്ച പുലര്‍ച്ചെ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

ഞായറാഴ്ച പുലര്‍ച്ചെയോടെ പാകിസ്ഥാന്‍ പ്രസിഡന്റ് മംനൂണ്‍ ഹുസൈന്റെയും പാകിസ്ഥാന്‍ പതാകയുടെയും ഫോട്ടോകള്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അക്കൗണ്ട് ഹാക്ക് ആയതായി മനസിലായത്. വെരിഫൈഡ് അക്കൗണ്ടിനെ സൂചിപ്പിക്കുന്ന ബ്ലൂ ടിക്ക് ആ സമയത്ത് കാണാതെയാവുകയും ചെയ്തിരുന്നു. 

കുറച്ചു സമയത്തിനുള്ളില്‍ അക്കൗണ്ട് വീണ്ടെടുത്തു. ശേഷം ഫോട്ടോകള്‍‍ നീക്കം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.