നെതന്യാഹുവെത്തി; പ്രോട്ടോക്കോള്‍ ഒഴിവാക്കി സ്വീകരിക്കാന്‍ മോദി

Sunday 14 January 2018 2:16 pm IST

ന്യൂദല്‍ഹി: ആറ് ദിവസത്തെ സന്ദര്‍ശനത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തി. പ്രോട്ടോക്കോള്‍ ഒഴിവാക്കി വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നെതന്യാഹുവിനെയും ഭാര്യ സാറയെയും സ്വീകരിച്ചു. നേരത്തെ നരേന്ദ്ര മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചിരുന്നു. 

നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി നെതന്യാഹു ഇന്ന് ചര്‍ച്ച നടത്തും. കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ബന്ധം പരിപൂര്‍ണതയിലെത്തിക്കുന്നതാണ് സന്ദര്‍ശനമെന്ന്  വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

മുംബൈയും ഗുജറാത്തും നെതന്യാഹു സന്ദര്‍ശിക്കും. മുംബൈ ഭീകരാക്രമണം നടന്ന നരിമാന്‍ ഹൗസ് സ്മാരകമാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. ഗുജറാത്ത് വദ്രാദിലെ മികവിന്റെ കേന്ദ്രം രണ്ട് പ്രധാനമന്ത്രിമാരും സന്ദര്‍ശിക്കും. വ്യവസായ പ്രതിനിധികളുള്‍പ്പെടെ 130 അംഗ സംഘം നെതന്യാഹുവിനൊപ്പമുണ്ട്. 

15 വര്‍ഷത്തിന് ശേഷമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. 2003 സപ്തംബറില്‍ ഏരിയല്‍ ഷാരോണാണ് അവസാനം ഇന്ത്യ സന്ദര്‍ശിച്ചത്.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.