ഇന്ത്യക്ക്​ 100 റണ്‍സ്​ ജയം

Sunday 14 January 2018 2:32 pm IST

വെല്ലിങ്​ടണ്‍: അണ്ടര്‍-19 ക്രിക്കറ്റ്​ ലോകകപ്പില്‍ ആസ്​ട്രേലിയക്കെതിരായ ആദ്യമല്‍സരത്തില്‍ ഇന്ത്യക്ക്​ 100 റണ്‍സ്​ ജയം. ഇന്ത്യയുടെ 328 റണ്‍സ്​ വിജയലക്ഷ്യം പിന്തുടര്‍ന്ന ആസ്​ട്രേലിയ 228 റണ്‍സിന്​ എല്ലാവരും പുറത്തായി. മൂന്ന്​ വിക്കറ്റ്​ വീതം വിഴ്​ത്തിയ ശിവം മാവമിയുടെയും കമലേഷ്​ നഗറാകോട്ടയുടെയും തകര്‍പ്പന്‍ ബോളിങാണ്​ ആസ്​ട്രേലിയയെ തകര്‍ത്തത്​.​

നേരത്തെ ആദ്യം ബാറ്റ്​ ചെയ്​ത ഇന്ത്യ നിശ്​ചിത 50 ഒാവറില്‍ ഏഴ്​ വിക്കറ്റ്​ നഷ്​ടത്തില്‍328 റണ്‍സെടുത്തിരുന്നു. ഒന്നാം വിക്കറ്റില്‍ പൃഥി ഷായും മന്‍​േജാത്​ കാലറയും തമ്മിലുള്ള കൂട്ടുകെട്ടാണ്​ ഇന്ത്യക്ക്​ തകര്‍പ്പന്‍ സ്​കോര്‍ സമ്മാനിച്ചത്​. 180 റണ്‍സാണ്​ ഇരുവരും ചേര്‍ന്ന്​ ഒന്നാം വിക്കറ്റില്‍ അടിച്ച്‌​ കൂട്ടിയത്​. ഇതില്‍ പൃഥി ഷാ (94) മന്‍ജോത്​ കാലറ (86) റണ്‍സെടുത്ത്​ പുറത്തായി. ഇരുവരും പുറത്തായതിന്​ ശേഷം ക്രീസിലെത്തിയ സുബ്​മാന്‍ ഗില്‍(63) ഇന്ത്യന്‍ സ്​കോറിങ്ങിന്​ വേഗം കൂട്ടി.

എന്നാല്‍, അവസാന ഒാവറുകളില്‍ തുടരെ തുടരെ വിക്കറ്റുകള്‍ നഷ്​ടമായത്​ ഇന്ത്യന്‍ സ്​കോറിങ്ങി​​​െന്‍റ വേഗം കുറച്ചു. ആസ്​ട്രേലിയക്കായി ജാക്ക്​ എഡ്​വാഡ്​സ്​ നാല്​ വിക്കറ്റ്​ വീഴ്​ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.