ബാര്‍ കൗണ്‍സില്‍ സമിതി ജസ്റ്റിസ് ചെലമേശ്വരുമായി കൂടിക്കാഴ്ച നടത്തി

Sunday 14 January 2018 3:21 pm IST

ന്യൂദൽഹി: സുപ്രീംകോടതി പ്രതിസന്ധി പരിഹരിക്കാന്‍ ബാര്‍ കൗണ്‍സില്‍ നിയോഗിച്ച ഉന്നത സമിതി ജസ്റ്റിസ് ചെലമേശ്വരുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് 7.30ഓടെ ചിഫ് ജസ്റ്റിസ് ദീപക് മിശ്രയുമായും സമിതി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തും. നാളെ സുപ്രിംകോടതി ആരംഭിക്കുന്നതിന് മുന്നേ പ്രശ്നപരിഹാരത്തിനാണ് നീക്കം.

സുപ്രീംകോടതിയുടെ പ്രതിഛായക്ക് മങ്ങലേറ്റ സാഹചര്യത്തിലാണ് ജസ്റ്റിസുമാരുമായി ചര്‍ച്ച നടത്താന്‍ ഏഴംഗ ഉന്നത സമിതിയെ ബാര്‍ കൗണ്‍സില്‍ നിയോഗിച്ചത്. മനന്‍ കുമര്‍ മിശ്രയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് ചെലമേശ്വരുമായി സമതി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. 

പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടുമെന്നും ചര്‍ച്ചകള്‍ ശേഷം മാധ്യമങ്ങളെ കാണുമെന്നും സമതി അംഗങ്ങള്‍ പറഞ്ഞു. വൈകിട്ട് 7.30ഓടെ ചിഫ് ജസ്റ്റിസ് ദീപക് മിശ്രയുമായും അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.