ഹരിവരാസനം പുരസ്‌കാരം കെ. എസ് ചിത്ര ഏറ്റുവാങ്ങി

Sunday 14 January 2018 6:02 pm IST

പമ്പ: ഈ വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം ഗായിക കെ. എസ് ചിത്രയ്ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു.  സന്നിധാനത്തെ ശ്രീധര്‍മശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ചു. 

മതസൗഹാര്‍ദത്തിനും ദേശീയോദ്ഗ്രഥനത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കേരള സര്‍ക്കാര്‍ ഹരിവരാസനം പുരസ്‌കാരം നല്‍കുന്നത്. മലയാളത്തിന്റെ ഓമനപുത്രിയും സ്വകാര്യ അഹങ്കാരവുമായ ചിത്ര, യേശുദാസിനൊപ്പം ചേര്‍ത്തുവെയ്ക്കാവുന്ന അതുല്യ ഗായികയാണെന്നും ഹരിവരാസനം പുരസ്‌കാരം ലഭിക്കുന്ന ആദ്യ വനിതയാണെന്നും അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

തനിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരമാണിതെന്ന് മറുപടി പ്രസംഗത്തില്‍ ചിത്ര പറഞ്ഞു. മാളികപ്പുറമായി ഇരുമുടിക്കെട്ടേന്തി അയ്യപ്പ ദര്‍ശനം നടത്തിയാണ് ചിത്ര പുരസ്‌കാരം സ്വീകരിക്കാനെത്തിയത്. പുരസ്‌കാരം സ്വീകരിച്ച ശേഷം ചിത്ര നടത്തിയ ഗാനാര്‍ച്ചന ശബരിമലയെ നാദ വിസ്മയത്തിലാഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.