ഒഎന്‍ജിസി ഹെലികോപ്റ്റര്‍ അപകടം: കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു

Monday 15 January 2018 2:30 am IST

മുംബൈ: ഒഎന്‍ജിസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. തീരസംരക്ഷണ സേനയും നാവികസേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. നാവികസേനയുടെ കാര്‍വാറില്‍ നിന്നെത്തിയ ഐഎന്‍എസ് മക്കാറും, തീരസംരക്ഷണ സേനയുടെ ഐസിജിഎസ് സാമ്രാട്ടും സേനയ്‌ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. 

രണ്ടുകപ്പലുകള്‍ കൂട്ടിച്ചേര്‍ത്ത ഹൈഡ്രോഗ്രാഫിക് (ജലമാപക) കപ്പലാണ് ഐഎന്‍എസ് മക്കാര്‍. കൂടാതെ ഇന്നലെ ഐഎന്‍എസ് തെരേസ, യുദ്ധക്കപ്പലായ ഐഎന്‍എസ് ടെഗ് എന്നിവയും തീരസംരക്ഷണസേനയുടെ സമുദ്ര പ്രഹരി, അച്ചൂക്ക്, അഗ്രിം എന്നിവയും ചേര്‍ന്നാണ് കാണാതായ ജീവനക്കാര്‍ക്കും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ക്കുമായി തെരച്ചില്‍ നടത്തിയത്. 

കഴിഞ്ഞ ദിവസം രാവിലെയാണ് മുംബൈ ജുഹുവിലെ ഹെലിപാഡില്‍ നിന്നും പറന്നുയര്‍ന്ന ഒഎന്‍ജിസിയുടെ പവര്‍ഹാന്‍സ് ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടമുണ്ടായത്. രണ്ട് പൈലറ്റുമാരും അഞ്ചു ജീവനക്കാരും ഉള്‍പ്പെടെ ഏഴുപേരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. മരിച്ചവരില്‍ മൂന്നു മലയാളികളും ഉള്‍പ്പെടുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.