മുംബൈ ബോട്ടപകടം: തെരച്ചില്‍ തുടരുന്നു

Monday 15 January 2018 2:30 am IST

മുംബൈ: മഹാരാഷ്ട്രയിലെ ദഹനുവില്‍ കടലില്‍ ബോട്ട് മുങ്ങി കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള തെരച്ചില്‍ ഇന്നലെയും തുടര്‍ന്നു. സ്‌കൂളില്‍ നിന്നും പിക്‌നിക്കിന് സ്വകാര്യബോട്ടില്‍ പോയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ദഹനുവില്‍ നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. 

35 കുട്ടികളെ രക്ഷപ്പെടുത്തിയതായാണ് സൂചന. എന്നാല്‍ ബോട്ടില്‍ എത്രകുട്ടികളുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് കൃത്യമായ കണക്കില്ലെന്ന് തീരദേശസേന വക്താവ് പറഞ്ഞു. ഡോര്‍ണിയര്‍ വിമാനവും ഹെലികോപ്ടറുകളും തെരച്ചലില്‍ പങ്കെടുക്കുന്നുണ്ട്. 

ദഹനുവിലെ തീരദേശസേനയുടെ സ്റ്റേഷന്‍, പ്രാദേശിക ഭരണകൂടവും സ്‌കൂള്‍ അധികൃതരുമായി സഹകരിച്ച് വിദ്യാര്‍ത്ഥികളുടെ കൃത്യമായ സംഖ്യ ലഭിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. മൂന്ന് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടുകിട്ടിയതായി പാല്‍ഗാര്‍ എസ്പി മഞ്ജുനാഥ് സിങ് അറിയിച്ചു. 17 വയസ്സുള്ളവരാണ് മൂന്നുപേരും. പോണ്ട സ്‌കൂളിലെയും ദഹനുവിലെ പാര്‍ണക ജൂനിയര്‍ കോളേജിലെയും വിദ്യാര്‍ത്ഥികളാണ് 'ദഹനു ക്യൂന്‍' എന്ന സ്വകാര്യബോട്ടിനുണ്ടായ അപകടത്തില്‍പ്പെട്ടത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.