ഇരയുടെ ചിത്രം പ്രസിദ്ധീകരിച്ചു; തേജസിനെതിരെ കേസ്

Monday 15 January 2018 2:30 am IST

കൊച്ചി: ലൈംഗികമായി പീഡിപ്പച്ച ശേഷം മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ ഇരയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് തേജസ് ദിനപ്പത്രത്തിനെതിരെ പോലീസ് കേസെടുത്തു. സെക്ഷന്‍ 228 പ്രകാരമാണ് കേസ്. ഇരയുടെ ചിത്രവും പേരും വെളിപ്പെടുത്തരുതെന്നാണ് നിയമം. കേസിലെ മുഖ്യപ്രതി മുഹമ്മദ് റിയാസിനൊപ്പം പീഡനത്തിന് ഇരയായ യുവതിയുടെ ചിത്രവും കൊടുത്തിട്ടുണ്ട്. ഇര മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം രഹസ്യ മൊഴി നല്‍കിയിരുന്നു. മതം മാറ്റത്തിന് മുഖ്യപ്രതിയുടെ മാതാവ് സീനത്തും കൂട്ടുനിന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെയും കേസെടുക്കും.

സീനത്ത് പെണ്‍കുട്ടിയെ നിരന്തരം വിളിച്ച് മതം മാറ്റത്തിന് പ്രേരിപ്പിച്ചെന്ന്  യുവതിയുടെ മൊഴിയിലുണ്ട്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ഹാജരാക്കിയ രേഖള്‍ വ്യാജമായിരുന്നു. കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

കെ.എസ്. ഉണ്ണികൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.