ഗുരുവായൂരില്‍ ആന പാപ്പാനെ കുത്തി

Monday 15 January 2018 2:30 am IST

ഗുരുവായൂര്‍: ദേവസ്വം ആനക്കോട്ടയില്‍ പാപ്പാന് ആനയുടെ കുത്തേറ്റു. ബഹളത്തിനിടെ മറ്റു മൂന്ന് ആനകള്‍ വിരണ്ടോടി. ദേവസ്വം ജൂനിയര്‍ വിഷ്ണു എന്ന ആനയാണ് ഒന്നാം പാപ്പാന്‍ തിരുവെങ്കിടം സ്വദേശി വി. ഉണ്ണി(42)യെ കുത്തിയത്.

ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. നീര് കഴിഞ്ഞ് 10ന് അഴിച്ച വിഷ്ണു അടുത്ത ദിവസം വരെ ഉണ്ണിയുടെ ചട്ടത്തില്‍ ശാന്തനായിരുന്നു. ഇന്നലെ പതിവു പോലെ ആനയുടെ അടുത്തേക്കു ചെന്ന ഉണ്ണിയെ ജൂനിയര്‍ വിഷ്ണു യാതൊരു പ്രകോപനവുമില്ലാതെ കുത്തിമറിച്ചിട്ടു. ബഹളത്തിനും നിലവിളിക്കുമിടയിലാണ് ഗോപീകണ്ണന്‍, ലക്ഷ്മീ കൃഷ്ണ, പീതാംബരന്‍ എന്നീ ആനകള്‍ വിരണ്ടോടിയത്. ഇവയെ ഉടന്‍ തളച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.