കെ.പി.പി. നമ്പ്യാര്‍ പുരസ്‌കാരം ഇ. ശ്രീധരന് സമ്മാനിച്ചു

Monday 15 January 2018 2:30 am IST

തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയേഴ്സ് കേരളാ ഘടകം കെ.പി.പി. നമ്പ്യാര്‍ അവാര്‍ഡ്, മെട്രോമാന്‍ ഇ. ശ്രീധരന് സമ്മാനിച്ചു. സാങ്കേതിക വിദ്യയിലൂന്നിയ സാമൂഹികമാറ്റത്തിനുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.

നെസ്റ്റ് ഗ്രൂപ്പ് തലവനും ഐഇഇഇ കേരളാ ഘടകം ചെയര്‍മാനുമായ ഡോ.കെ.ആര്‍. സുരേഷ് നായര്‍ കെ.പി.പി. നമ്പ്യാര്‍ അനുസ്മരണ സംഭാഷണം നടത്തി. സാങ്കേതിക രംഗത്ത് സര്‍ക്കാര്‍ തലത്തിലും അക്കാദമിക് മേഖലയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള 'ഫ്രണ്ട് ഓഫ് ഐഇഇഇ' അവാര്‍ഡിന് സിഡാക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒ. രമണിയും കുസാറ്റ് മുന്‍ പ്രൊ വൈസ് ചാന്‍സ്ലര്‍ പൗലോസ് ജേക്കബും അര്‍ഹരായി.

മികച്ച അധ്യാപക അവാര്‍ഡ് കോഴിക്കോട് എന്‍ഐടി പ്രൊഫ. ലില്ലിക്കുട്ടി ജേക്കബിനും മികച്ച ഗവേഷണ അവാര്‍ഡ് കുസാറ്റിലെ പ്രൊഫസര്‍ സി.കെ. ആനന്ദനും ലഭിച്ചു. സതീഷ് ബാബു, ഉണ്ണിശങ്കര്‍, പി.എം. ശശി, ഡോ. ബിജു, ജ്യോതി രാമസ്വാമി, ശബരിനാഥ്, ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.