ആക്‌സിലറേറ്റര്‍ പ്രോഗ്രാമുമായി സ്റ്റാര്‍ട്ടപ് മിഷനും സോണ്‍ സ്റ്റാര്‍ട്ടപ്‌സ് ഇന്ത്യയും

Monday 15 January 2018 2:30 am IST

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സോണ്‍ സ്റ്റാര്‍ട്ടപ്‌സ് ഇന്ത്യയുമായി ചേര്‍ന്ന് കേരള ആക്‌സിലറേറ്റര്‍ പ്രോഗ്രാം എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിലറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നു. ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ മനസ്സിലാക്കി ഏറ്റവും അനുയോജ്യമായ ഉത്പന്ന-വിപണി ചേരുവ അവതരിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പദ്ധതിയിലൂടെ സഹായം ലഭ്യമാക്കും.

തത്സമയ വെര്‍ച്വല്‍ മെന്ററിങ് സെഷനുകള്‍ക്കൊപ്പം കൊച്ചിയിലും തിരുവനന്തപുരത്തും മെന്റര്‍മാര്‍ നേരിട്ട് ആശയവിനിമയം നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബംഗളൂരുവിലും മുംബൈയിലും ഒരാഴ്ചത്തെ റസിഡന്‍ഷ്യല്‍ പ്രോഗ്രാമും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി അഞ്ചു മുതലാണ് ആക്‌സിലറേറ്റര്‍ പ്രോഗ്രാം.

12 മുതല്‍ 16 വരെ ബെംഗളൂരു-മുംബൈ റസിഡന്‍ഷ്യല്‍ പ്രോഗ്രാം നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യാത്രാ, താമസസൗകര്യങ്ങള്‍ സൗജന്യമായിരിക്കും. സ്വന്തം ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വെബ്‌സൈറ്റിലൂടെഅപേക്ഷിക്കാം (https://startupmission.kerala.gov.in/k-accelerator). അപേക്ഷിക്കേണ്ട അവസാനതീയതി ജനുവരി 18.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.