ശബരിമല 17ന് വാദം

Monday 15 January 2018 2:30 am IST

ന്യൂദല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനം, ആധാറിന്റെ ഭരണഘടനാ സാധുത എന്നിവയുള്‍പ്പെടെ എട്ട് കേസുകളില്‍ ഈ മാസം 17ന് ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. 

ജഡ്ജിമാരുടെ പത്രസമ്മേളനത്തെത്തുടര്‍ന്ന് സുപ്രീം കോടതിയില്‍ പ്രതിസന്ധി നിലനില്‍ക്കെയാണ് വാദം ആരംഭിക്കുന്നത്. കഴിഞ്ഞദിവസം വൈകിട്ടാണ് അറിയിപ്പ് സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

ചീഫ് ജസ്റ്റിസിന് പുറമേ ഏതൊക്കെ ജഡ്ജിമാരാണ് ബെഞ്ചിലുണ്ടാവുകയെന്ന് സര്‍ക്കുലറില്‍ രേഖപ്പെടുത്തിയിട്ടില്ല. പകരം അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുമെന്ന് മാത്രമാണുള്ളത്. ഭരണഘടനാ ബെഞ്ചില്‍ നിന്ന് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കിയാല്‍ അത് വീണ്ടും വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.