ആന്ധ്രയില്‍ ജല്ലിക്കെട്ടിനിടെ 20 പേര്‍ക്ക് പരിക്ക്

Monday 15 January 2018 9:47 am IST

തിരുപ്പതി: ഭോഗി ഉത്സവത്തോട് അനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നടന്ന ജല്ലിക്കെട്ടിനിടെ ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഏതാണ്ട് ആറായിരത്തോളം പേരാണ് ചിറ്റൂരിലെ അനുപള്ളിയില്‍ ജല്ലിക്കെട്ടില്‍ പങ്കെടുക്കാനും കാണാനുമായി എത്തിയത്.

പരിക്കേറ്റവരില്‍ നാലു പേരുടെ തലയ്ക്ക് ഗുരുതര മുറിവുണ്ട്. പരിക്കേറ്റവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതാദ്യമായാണ് അനുപള്ളിയില്‍ ഇത്രയും പേര്‍ ജല്ലിക്കെട്ട് കാണാനായി എത്തുന്നതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

ജല്ലിക്കെട്ട് നടത്തരുതെന്ന് ഒരു ദിവസം മുന്പ് തന്നെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍, സംഘാടകര്‍ അത് ചെവിക്കൊണ്ടില്ല. ഞായറാഴ്ച ജല്ലിക്കെട്ട് നടക്കുന്‌പോള്‍ പൊലീസുകാര്‍ ആരുംതന്നെ അവിടെ ഉണ്ടായിരുന്നതുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.