ഇന്ത്യ-ഇസ്രായേൽ ബന്ധത്തിൽ വിള്ളൽ ഇല്ല

Monday 15 January 2018 10:49 am IST

ന്യൂദല്‍ഹി: യു.എന്നിലെ ഒരു വോട്ട്​ ​കൊണ്ട്​ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴില്ലെന്ന്​ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യ ഇസ്രായേലിനെതിരായി വോട്ട്​ ചെയ്​തത്​ ദു:ഖമുണ്ടാക്കിയെന്നും നെതന്യാഹു പറഞ്ഞു. 

രണ്ട്​ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൊണ്ട്​ സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ പല മേഖലകളിലും പുരോഗതി ഉണ്ടാക്കാന്‍ സാധിക്കുമെന്നും നെതന്യാഹു 'പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്തെ മാറ്റാന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്​ സാധിക്കുമെന്നും നെതന്യാഹു വ്യക്​തമാക്കി. ഇന്ത്യയുമായുള്ള ബന്ധം സ്വര്‍ഗത്തില്‍ നടക്കുന്ന വിവാഹത്തിന്​ തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസമാണ്​ ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച്‌​ യു.എസ്​ നടപടിക്കെതിരെ​ ​ഐക്യരാഷ്​ട്രസഭ വോട്ടെടുപ്പ്​ നടത്തിയത്​. 127 രാജ്യങ്ങള്‍ യു.എസിനെ എതിര്‍ത്ത്​ വോട്ട്​ ചെയ്​തിരുന്നു. ഇന്ത്യയും യു.എസിന്റെ തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു. ഇത്​ ബന്ധത്തില്‍ വിള്ളല്‍ വീഴ്​ത്തില്ലെന്നാണ്​ നെതന്യാഹു വ്യക്​തമാക്കിയിരിക്കുന്നത്​.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.