താനെയില്‍ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ തീപിടിത്തം

Monday 15 January 2018 12:18 pm IST

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് കെട്ടിടത്തിനു തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്കു പരിക്കേറ്റതായും 29 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

കെട്ടിടത്തിന്റെ താഴ്‌ത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്നും ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകട കാരണമെന്നും അധികൃതര്‍ പറഞ്ഞു. തീപിടിത്തത്തില്‍ ഒരു കാര്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു തീപിടിത്തമുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.