സുപ്രീംകോടതിയിലെ തര്‍ക്കങ്ങൾക്ക് പരിഹാരമായി

Monday 15 January 2018 1:04 pm IST

ന്യൂദല്‍ഹി : സുപ്രീംകോടതിയിലെ തര്‍ക്കങ്ങൾക്ക് പരിഹാരം കണ്ടെന്ന് അറ്റോര്‍ണി ജനറല്‍. രാവിലെ നടന്ന അനൗപചാരികചര്‍ച്ചകളിലാണ് ജഡ്ജിമാര്‍ ധാരണയിലെത്തിയത്. കോടതികള്‍ പ്രവര്‍ത്തനം തുടങ്ങി.  ചീഫ് ജസ്റ്റിസ് തര്‍ക്കമുന്നയിച്ച ജഡ്ജിമാരെ കണ്ടേക്കുമെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു.  

അതേസമയം തര്‍ക്കവിഷയങ്ങളിലെ തീരുമാനങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമായിട്ടില്ല. ഇതിനിടെ ജസ്റ്റിസ് ലോയയുടെ മരണത്തില്‍ കുടുംബത്തിന് യാതൊരു സംശയവുമില്ലെന്ന് ആവര്‍ത്തിച്ച്‌ മകന്‍ അനുജ് ലോയ രംഗത്തെത്തിയിരുന്നു. മരണത്തെ ചിലര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അനുജ് ആരോപിച്ചു. മുംബൈയില്‍ അഭിഭാഷകര്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ് ലോയയുടെ മകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.