ന്യൂദൽഹി: ജമ്മുകശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് ഇന്ത്യന്‍ സൈന്യം ഏഴ് പാക് സൈനികരെ ഏറ്റുമുട്ടലില്‍ വധിച്ചു. നാല് പാക് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് മരിച്ചതിനെ തുടര്‍ന്ന് സൈന്യം നല്കിയ തിരിച്ചടിയിലാണ് ഏഴ് പാക് സൈനികര്‍ മരിച്ചത്. പിടിഐയെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ശനിയാഴ്ച ജമ്മുകശ്മീരിലെ രജൗരി സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയെന്നോണമായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം. എന്നാല്‍ ജാന്ദ്രോട്ടിലെ കോട്ലി സെക്ടറില്‍ വച്ചുണ്ടായ വെടിവെയ്പില്‍ നാല് പാക് സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് പാക് സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: