വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 12 പേര്‍ കൊല്ലപ്പെട്ടു

Monday 15 January 2018 4:09 pm IST

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 12 പേര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ 16 പേര്‍ സഞ്ചരിച്ച ഓട്ടോ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ട്രക്കിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അപകടത്തില്‍ പരുക്കേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നും സൂചനകളുണ്ട്. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.