ശ്രീലങ്കയിലെ മദ്യം സ്ത്രീകള്‍ക്കു വീണ്ടും വിലക്ക്

Monday 15 January 2018 5:17 pm IST

കൊളംമ്പോ: കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വാങ്ങുന്നതിനു വിലക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി മംഗല സമരവീര ആ വിലക്കു നീക്കി. ഇനി സ്ത്രീകള്‍ക്കും മദ്യം വാങ്ങാം എന്ന റിപ്പോര്‍ട്ടിലെ അച്ചടി മഷിയുണങ്ങും മുമ്പ് പ്രസിഡന്റ് മൈത്രിപാല സിരിസേന വിലക്കു വീണ്ടും ഏര്‍പ്പെടുത്തിയിരിക്കുന്നു. നിര്‍ദേശം പിന്‍വലിക്കാന്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു.

ഏതു തരത്തിലുമുള്ള മദ്യം വാങ്ങാന്‍ സ്ത്രീകളെ വിലക്കുന്ന നിയമം ശ്രീലങ്കയില്‍ നിലവില്‍ വന്നത് 1979ല്‍. ലിംഗപരമായ തുല്യത ഉറപ്പാക്കാന്‍ എന്ന വിശദീകരണത്തോടെയാണ് വിലക്ക് ധനകാര്യമന്ത്രി പിന്‍വലിച്ചത്. എന്നാല്‍ ഈ തീരുമാനത്തിനെതിരെ കടുത്ത വിയോജിപ്പുയര്‍ന്നിരുന്നു. 

ബുദ്ധസന്യാസസംഘങ്ങളും എതിര്‍പ്പു രേഖപ്പെടുത്തി. ഇതെത്തുടര്‍ന്നാണ് വിലക്കു വീണ്ടും ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ് തീരുമാനമെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.