ടാൻസാനിയയിൽ മകരവിളക്ക് ആഘോഷിച്ചു

Monday 15 January 2018 7:23 pm IST

ടാൻസാനിയ: ടാൻസാനിയിലെ  അയ്യപ്പ ഭക്തരുടെ കൂട്ടായ്മയായ 'Dar Ayyappa Devotees' ൻറെ നേതൃത്തത്തിൽ ദാർ സലാമിൽ മകരവിളക്ക് മഹോത്സവം ആഘോഷിച്ചു ശബരിമല മുൻ മേൽശാന്തി പെരികമന ശങ്കരൻ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആയിരുന്നു ചടങ്ങ്.

ശബരിമലയിലെ ശ്രീകോവിൽ മാതൃകയിൽ ക്ഷേത്രം  നിർമിച്ചു ആയിരുന്നു ഇത്തവണ ഇവിടുത്തെ ആഘോഷങ്ങൾ

2018 വിളക്കുകൾ കത്തിച്ചു ദീപാരാധനയും, ഗണപതിഹോമം, ഗായത്രീ പൂജ, ഭഗവതിസേവ പടി പൂജ അത്താഴപൂജ എന്നിവയെല്ലാം മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച്ചു നടന്നു. മറ്റു പ്രസാദങ്ങളോടൊപ്പം കേരളീയ സദ്യയും ഒരുക്കി. ഭജനയും, ഭക്തിഗാനാലാപനങ്ങളും കൊച്ചുകുട്ടികളുടെ ഭരതനാട്യം ക്ലാസിക്കൽ ഡാൻ്‌സ് എന്നിവയും അരങ്ങേറി.

ദാർ സലാമിലെ മലയാളികളോടൊപ്പം തമിഴ്, തെലുങ്ക് , ഗുജറാത്തി ആളുകളും ജാതിമതഭേദമന്യേ മകരവിളക്ക് മഹോത്സവത്തിൽ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.