കലാമണ്ഡലം: കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും: കുമ്മനം

Tuesday 16 January 2018 2:30 am IST

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിന്റെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കലാമണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്നലെ വൈകിട്ട് കലാമണ്ഡലത്തിലെത്തിയ കുമ്മനത്തെ രജിസ്ട്രാര്‍ ഡോ.കെ.കെ. സുന്ദരേശന്‍ സ്വീകരിച്ചു. കോപ്പു കേന്ദ്രവും, കൂത്തമ്പലവും സന്ദര്‍ശിച്ചതിനു ശേഷം നിള കാമ്പസിലെ വള്ളത്തോള്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. ബിജെപി ചേലക്കര മണ്ഡലം പ്രസിഡന്റ് പി.കെ. മണി, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രഭാകരന്‍ മഞ്ചാടി, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം പി.എസ്. കണ്ണന്‍, ജില്ലാ സെക്രട്ടറി അഡ്വ. സജിത്ത്, ബിജെപി ജില്ലാ സെക്രട്ടറി പ്രസന്ന ശശി, വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജ് കുമാര്‍, മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എം.സി. വത്സലകുമാരി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.