വീനസ് പുറത്ത്; നദാലും ജലീനയും മുന്നോട്ട്

Tuesday 16 January 2018 2:31 am IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ ദിനത്തില്‍ അട്ടിമറി. വനികളുടെ ലോക അഞ്ചാം നമ്പര്‍ വീനസ് വില്ല്യംസും യു എസ് ഓപ്പണ്‍ ചാമ്പ്യന്‍ സ്ലോയേന്‍ സ്റ്റീഫന്‍സും  ആദ്യ റൗണ്ടില്‍ പുറത്തായി. അതേസമയം ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ജലീന ഒസ്്റ്റപെങ്കോ രണ്ടാം റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തു.

പുരുഷ വിഭാഗത്തില്‍ റാഫേല്‍ നദാല്‍, നിക്ക് കിര്‍ഗിയോസ്, മാരിന്‍ സിലിക്ക്, ഗ്രിഗര്‍ ദിമിത്രോവ് എന്നിവര്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

പോയവര്‍ഷം ഇവിടെ കീരിടപ്പോരാട്ടത്തില്‍ സഹോദരിയായ സെറീന വില്ല്യംസിനോട് അടിയറവ് പറഞ്ഞ വീനസിനെ ആദ്യ മത്സരത്തില്‍ സ്വിസിന്റെ ബെലിന്ദ ബെന്‍സിക്കാണ് അട്ടിമറിച്ചത്. ഏഴ് ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടിയ വീനസിന് ബെലിന്ദക്കെതിരെ പിടിച്ചു നില്‍ക്കാനായില്ല. 3-6,5-7 ന് തോറ്റു.

പതിമൂന്നാം സീഡായ സ്റ്റീഫന്‍സ് ചൈനയുടെ രണ്ടാം നമ്പറായ ഴാങ്ങ് ഷൂയിക്ക്് മുന്നില്‍ വീണു. രണ്ട് വര്‍ഷം മുമ്പ് ഇവിടെ ക്വാര്‍ട്ടറിലെത്തിയ ഴാങ്ങ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സ്റ്റീഫന്‍സിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 2-6,7-6 (7-2), 6-2.

ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ ഒസ്റ്റപെങ്കോ ആദ്യ റൗണ്ടില്‍ ഇറ്റലിയുടെ ഫ്രാന്‍സെസ്‌ക്ക ഷിയാവോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 6-1, 6-4.

റാഫേല്‍ നദാല്‍ ആദ്യ റൗണ്ടില്‍ വിക്ടര്‍ ഇസ്ട്രല ബര്‍ഗോസിനെ അനായാസം തോല്‍പ്പിച്ചു. സ്‌കോര്‍ 6-1, 6-1, 6-1. പതിനേഴാം സീഡായ കിര്‍ഗിയോസ് ബ്രസീലിന്റെ റൊഗീറോ ദുത്ര സില്‍വയെ 6-1,6-2,6-4 ന് പരാജയപ്പെടുത്തി. മത്സരം 87 മിനിറ്റ് നീണ്ടു.

മുന്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ മാരിന്‍ സിലിക്ക് ശക്തമായ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കാനഡയുടെ വാസെക്ക് പോസ്പിസിലിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-2,6-2, 4-6, 7-6 (7-5). ഗ്രിഗര്‍ ദിമിത്രോവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഡെന്നിസ് നൊവാക്കിനെ കീഴടക്കി. സ്‌കോര്‍ 6-3,6-2,6-1.

കരോലിന്‍ വോസ്‌നിയക്കിയും എലിന സിറ്റോലിനയും രണ്ടാം റൗണ്ടിലെത്തി. രണ്ടാം സീഡായ കരോലിന നേരിട്ടുള്ള സെറ്റുകള്‍ക്ക് റുമാനിയയുടെ മിഹേളയെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-2,6-3.  നാലാം സീഡായ സിറ്റോലി സെര്‍ബിയയുടെ ഇവാന ജോറോവിക്കിനെ 6-3, 6-2 ന് തോല്‍പ്പിച്ചു.

ഇന്ത്യയുടെ യുകി ബാംബ്രി ആദ്യ മത്സരത്തില്‍ മാര്‍ക്കോസിനോട് തോറ്റു. സ്‌കോര്‍ 6-7,4-6,3-6.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.