സുവാരസിന് ഇരട്ട ഗോള്‍; ബാഴ്‌സ കുതിപ്പ് തുടരുന്നു

Tuesday 16 January 2018 2:33 am IST

മാഡ്രിഡ്: ലൂയിസ് സുവാരസിന്റെ ഇരട്ട ഗോളില്‍ പൊരുതക്കയറിയ ബാഴ്‌സലോണക്ക് വിജയം. ലാലിഗയില്‍  അവര്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് റയല്‍ സൊസിഡാഡിനെ തോല്‍പ്പിച്ചു. രണ്ട് ഗോളിന് പിന്നില്‍ പോയ ബാഴ്‌സലോണ ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം പിടിച്ചെടുത്തത്.

രണ്ടാം പകുതിയിലാണ് സുവാരസ് ടീമിന്റെ രക്ഷകനായത്്. 50,71 മിനിറ്റുകളില്‍ സുവാരസിന്റെ ബൂട്ടില്‍ നിന്ന് സൊസീഡാഡിന്റെ ഗോള്‍ വലിയിലേക്ക് പന്ത്് പറന്നിറങ്ങി. പോളീഞ്ഞോയും , ലയണല്‍ മെസിയും ബാഴ്‌സക്കായി ഗോള്‍ നേടി.

തുടക്കത്തില്‍ തകര്‍ത്തു കളിച്ച സൊസീഡാഡ് പതിനൊന്നാം മിനിറ്റില്‍ വില്ല്യമിന്റെ ഗോളില്‍ മുന്നിലെത്തി. ഏറെ താമസിയാതെ അവര്‍ ലുവാന്‍മിയിലൂടെ ലീഡ് 2-0 ആക്കി. രണ്ട് ഗോള്‍ വീണതോടെ പോരാട്ടം മുറുക്കിയ ബാഴ്‌സ 39-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. പോളിഞ്ഞോയാണ് സ്‌കോര്‍ ചെയ്തത്. ഇടവേളയ്ക്ക് സൊസിഡാഡ് 2-1 ന് മുന്നിട്ടുനിന്നു. 

കളിയവസാനിക്കാന്‍ അ്ഞ്ചു മിനിറ്റുശേഷിക്കെ ലയണല്‍ മെസി ബാഴ്‌സയുടെ നാലാം ഗോളും കുറിച്ച് വിജയമുറപ്പാക്കി.ഈ വിജയത്തോടെ ബാഴ്‌സ 19 മത്സരങ്ങളില്‍ 51 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 42 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.അത്‌ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് ഐബാറിനെ പരാജയപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.