അലൂര്, കര്‍ണ്ണാടക:സീനിയര്‍ വനിതകളുടെ ടി20 മത്സരത്തില്‍ കേരളം അസമിനെ 3 വിക്കറ്റിന് പരാജയപ്പെടുത്തി. 89 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം 19.3 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം നേടി. കേരളത്തിന് വേണ്ടി മിന്നു മണി പുറത്താകാതെ 23 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ആശ. എസ് 27 പന്തില്‍ നിന്നും 18 റണ്‍സ് നേടി. ടോസ് നേടിയ കേരളം അസമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
പുറത്താകാതെ 32 റണ്‍സെടുത്ത പാപോരി ഗോഗോയിയാണ് അസമിന്റെ ടോപ്പ് സ്കോറര്‍. കേരളത്തിന് വേണ്ടി കീര്‍ത്തി കെ. ജെയിംസ് മൂന്നും മിന്നുമണി രണ്ടും വിക്കറ്റും വീതി നേടി. ഈ വിജയത്തോടെ പ്ലേറ്റ് ഗ്രൂ പ്പ് എയില്‍ 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് കേരളം. ആന്ധ്ര, വിദര്‍ഭ എന്നീ ടീമുകളെയാണ് കേരളം നേരത്തെ പരാജയപ്പെടുത്തി ്. കേരളത്തിന് ഇനി 2 മത്സരം കൂടിയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: