നെയ്മര്‍ ഫുട്‌സാല്‍ : കൊച്ചിയിലെ യോഗ്യതാ മത്സരങ്ങള്‍ 10ന്

Tuesday 16 January 2018 2:30 am IST

കൊച്ചി :  ഫുട്‌സാല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ നെയ്മര്‍ ജൂനിയേഴ്‌സ് ഫൈവ് - ഓണ്‍ - ഫൈവ് സിറ്റി യോഗ്യതാ മത്സരങ്ങള്‍ക്ക് തുടക്കമായി. കൊച്ചി ഉള്‍പ്പെടെ 14 നഗരങ്ങളിലാണ് യോഗ്യതാ മത്സരങ്ങള്‍  അരങ്ങേറുക. കൊച്ചിയിലെ മത്സരങ്ങള്‍ ഫെബ്രുവരി 10, 11 തീയതികളിലാണ്. വിവിധ നഗരങ്ങളിലെ യോഗ്യതാ മത്സരങ്ങളില്‍   വിജയിക്കുന്ന ടീമുകള്‍ മാര്‍ച്ചില്‍ നടക്കുന്ന ഫൈനലില്‍ മാറ്റുരയ്ക്കും. ഫൈനലില്‍ വിജയിക്കുന്ന ടീമിന് ജൂലൈയില്‍ ബ്രസീലില്‍ നടക്കുന്ന നെയ്മര്‍ ജൂനിയേഴ്‌സ് ആഗോള ഫൈനലില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും.

മത്സര വേദികളുടേയും ടീമുകളുടേയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌സാല്‍ ടൂര്‍ണമെന്റാണിത്. 16-25 പ്രായപരിധിയില്‍പ്പെട്ടവരായിരിക്കണം ടീമംഗങ്ങള്‍. രണ്ടുപേര്‍ 25 വയസിനു മുകളിലുള്ളവരും ആയിരിക്കണം. കഴിഞ്ഞ വര്‍ഷം നടന്ന ലോകഫൈനലില്‍ 53 രാജ്യങ്ങളില്‍ നിന്നുള്ള 100,000 കളിക്കാരാണ് മാറ്റുരച്ചത്. റൊമാനിയ ആണ് നിലവിലുള്ള ജേതാക്കള്‍. ഇന്ത്യയിലെ 12 നഗരങ്ങളില്‍ നിന്നുള്ള 2000 ടീമുകള്‍ പങ്കെടുത്ത 2017-ലെ ഫൈനലില്‍ ഹൈദരാബാദ് സ്‌പോര്‍ട്ടിംഗ് എഫ്‌സിയാണ് ദേശീയ ചാമ്പ്യന്മാരായത്.  ടീം ബ്രസീലിലെ ലോക ഫൈനലില്‍ പങ്കെടുക്കുകയും ചെയ്തു. രജിസ്‌ട്രേഷന്  +91 98202664262 നമ്പറില്‍ ബന്ധപ്പെടുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.