കുമ്മനത്തിന്റെ വികാസ് യാത്രയ്ക്ക് തൃശൂരില്‍ ഇന്ന് തുടക്കം

Tuesday 16 January 2018 2:51 am IST

തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വികാസ് യാത്രയ്ക്ക് തൃശൂരില്‍ ഇന്ന് തുടക്കം. ജനരക്ഷായാത്രയ്ക്ക് ലഭിച്ച അഭൂതപൂര്‍വമായ പിന്തുണ സംഘടാനാതലത്തില്‍ പ്രയോജനപ്പെടുത്താനാണ് വികാസ് യാത്ര സംഘടിപ്പിക്കുന്നതെന്ന്  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ന് രാവിലെ 10.30ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുമ്മനം രാജശേഖരന് സ്വീകരണം നല്‍കും. തുടര്‍ന്ന് വികാസ് യാത്രയുടെ ഉദ്ഘാടനം നടക്കും. തൃശൂരില്‍ നിന്നാരംഭിക്കുന്ന വികാസ് യാത്ര 14 ജില്ലകളിലും പര്യടനം നടത്തി മാര്‍ച്ച് 15ന് കോട്ടയത്ത് സമാപിക്കും. തൃശൂര്‍ ജില്ലയില്‍ ഇന്നും നാളെയും മറ്റന്നാളുമായി വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തും. 

 പര്യടനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരുമായി കുമ്മനം ആശയ വിനിമയം നടത്തും. ഓരോ ജില്ലയിലും ഇരുപതിലേറെ യോഗങ്ങളില്‍ പങ്കെടുക്കും. അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വിസ്തൃത പ്രവാസത്തിന്റെ മാതൃകയിലാണ് സംസ്ഥാന അധ്യക്ഷന്റെ വികാസ് യാത്രയും. ബൂത്ത് സമ്മേളനങ്ങള്‍, കോളനി സന്ദര്‍ശനം, ബിജെപിയിലേക്ക് ചേരാനാഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്ന സമ്മേളനങ്ങള്‍ എന്നിവയും യാത്രയുടെ ഭാഗമായുണ്ടാകുമെന്നും എ.എന്‍. രാധാകൃഷ്ണന്‍ അറിയിച്ചു.
<iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fkummanam.rajasekharan%2Fvideos%2F1387507681359015%2F&show_text=0&width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe>

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.