ചേര്‍ത്തല: അനശ്വര കവി വയലാര്‍ രാമവര്‍മയുടെ ആദ്യ ഭാര്യ ചേര്‍ത്തല ചെങ്ങണ്ട കോവിലകത്തെ ചന്ദ്രമതി തമ്പുരാട്ടി (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വയലാര്‍ രാമവര്‍മയുടെ സ്മൃതിമണ്ഡപത്തിന് സമീപം രാഘവപ്പറമ്പില്‍ നടക്കും. സഹോദരന് ബാലരാമവര്‍മയുടെ കുടുംബത്തോടൊപ്പം തൃപ്പൂണിത്തുറയിലായിരുന്നു താമസം.
ഏറെക്കാലമായി തൃപ്പുണിത്തുറയിലെ ബന്ധുവീട്ടിലായിരുന്ന ചന്ദ്രമതി 10 ദിവസത്തോളമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു അന്ത്യം. വയലാറിന്റെ മകന് ശരത് ചന്ദ്രവര്‍മയും, ഭാരതി തമ്പുരാട്ടി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും ഇതേസമയം ഇവിടെയുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുട്ടികളുണ്ടാകാതിരുന്നതോടെ ചന്ദ്രമതിയുടെ സഹോദരി ഭാരതി തമ്പുരാട്ടിയെ വയലാര്‍ രാമവര്‍മ്മ വിവാഹം ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: