ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ട്

Tuesday 16 January 2018 10:29 am IST

ന്യൂദല്‍ഹി: സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെയാണ് തര്‍ക്കമുണ്ടായത്. സുപ്രീംകോടതിയിലെ പ്രതിസന്ധി തീര്‍ന്നിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി. 

പ്രശ്നങ്ങള്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എജി പറഞ്ഞു. മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടാണ് തന്റെ നീരിക്ഷണമെന്നും അദ്ദേഹം പറഞ്ഞു. കോടതിയിലെ പ്രശ്നങ്ങള്‍ തീര്‍ന്നെന്നും പ്രതിസന്ധികള്‍ക്ക് വിരാമമായെന്നും എജി വ്യക്തമാക്കിയെന്ന് തിങ്കളാഴ്ച വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്താസമ്മേളനം നടത്തി വിമര്‍ശനമുന്നയിച്ച നാല് ജഡ്ജിമാരെയും ചീഫ് ജസ്റ്റീസ് കാണുമെന്നും എജി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. 

എന്നാല്‍ ഇത് ഉണ്ടാകാതിരുന്നതോടെയാണ് രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് വ്യക്തമാക്കി എജി വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.