കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട

Tuesday 16 January 2018 11:10 am IST

കോഴിക്കോട് :മുക്കത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഒരു കോടി രൂപയുടെ ബ്രൗണ്‍ഷുഗറുമായി മധ്യപ്രദേശ് സ്വദേശി ഹീസ് മുഹമ്മദാണ് പിടിയിലായത്.  ഇയാള്‍ മയക്കുമരുന്ന് വിതരണ രംഗത്തെ മുഖ്യകണ്ണിയാണെന്ന് പോലീസ് പറഞ്ഞു. കെവശമുള്ള ബാഗിലും ചെരിപ്പില്‍ പ്രത്യേകം തീര്‍ത്ത അറയിലുമായാണ് ബ്രൗണ്‍ഷുഗര്‍ സൂക്ഷിച്ചിരുന്നത്. 

എ.എസ്.ഐ രാജീവ് ബാബു, ജോര്‍ജ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ബാബു മാത്യു, ഷിബില്‍ ജോസഫ്, ഹരിദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.