ഫെബ്രുവരി ഒന്ന് മുതല്‍ അനിശ്ചിതകാല ബസ് സമരം

Tuesday 16 January 2018 1:13 pm IST

പാലക്കാട്: ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് അനിശ്ചിത കാല സമരത്തിന് ആഹ്വാനം. നികുതിയടക്കാതെ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ആള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. മിനിമം യാത്രാ നിരക്ക് ഏഴ് രൂപയില്‍ നിന്ന് 10 രൂപയായി വര്‍ധിപ്പിക്കുക, കിലോമീറ്റര്‍ നിരക്ക് 64 രൂപയില്‍ നിന്ന് 72 പൈസയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്നത്.

സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് 50 ശതമാനമായി നിശ്ചയിക്കുകയും മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുക, സ്വകാര്യഫസ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര നിര്‍ത്തലാക്കുക, 140 കിലോമീറ്റര് അധികം ദൂരമുള്ള സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, അനധികൃത സമാന്തര സര്‍വീസുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, സ്വകാര്യ ബസുകളുടെ വര്‍ധിപ്പിച്ച വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും കോഓഡിനേഷന്‍ കമ്മിറ്റി ഉന്നയിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.