പീഡന കേസില്‍ എസ്‌ഐ അറസ്റ്റില്‍

Tuesday 16 January 2018 2:11 pm IST

ആലപ്പുഴ: പതിനാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മാരാരിക്കുളം പ്രൊബേഷണറി എസ്‌ഐ ലൈജുവിനെ അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായ പോലീസുകാരുടെ എണ്ണം രണ്ടായി. കേസില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ടുപേരുടെ മൊഴിയെടുത്തിരുന്നു. മുന്‍പ് അറസ്റ്റിലായത് നര്‍ക്കോടിക്സ് വിഭാഗം സീനിയര്‍ സിപിഒ നെല്‍സണ്‍ തോമസാണ്. ഇടനിലക്കാരിയുെട മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൊലീസ് ഉദ്യോഗസ്ഥരിലേക്ക് നീണ്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒട്ടേറെ പൊലീസുകാര്‍ ശാരീരികമായി ചൂഷണം ചെയ്തുവെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്‌പി പി.വി ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. 

കേസിലെ രണ്ടാംപ്രതിയായ നെല്‍സണെ പതിനാലു ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. ഒന്നാംപ്രതി പുന്നപ്ര സ്വദേശി ആതിരയെ വെള്ളിയാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇരുവരെയും കസ്റ്റഡിയയില്‍ വാങ്ങുന്നതിനു അപേക്ഷ അന്വേഷണസംഘം നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.