ആരോ വധിക്കാന്‍ ശ്രമിച്ചു: തൊഗാഡിയ

Tuesday 16 January 2018 2:21 pm IST

ഗാന്ധിനഗര്‍: ''എന്നെ ആരോ വധിക്കാന്‍ ശ്രമിക്കുകയായിരുന്നു''വെന്ന് വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. തിങ്കളാഴ്ച കുറച്ചു നേരത്തേക്ക് കാണാതായി പിന്നീട് അവശ നിലയില്‍ കണ്ടെത്തിയ തൊഗാഡിയ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

''പതിറ്റാണ്ട് പഴയ കേസിലാണ് എന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്. രാജസ്ഥാന്‍ പോലീസാണ് അറസ്റ്റ് ചെയ്യാന്‍ വന്നത്. ആരോ പറഞ്ഞു, എന്നെ കൊല്ലാനായിരുന്നു ശ്രമമെന്ന്,'' തൊഗാഡിയ പറഞ്ഞു.

''എന്നാല്‍, എന്നെ അറസ്റ്റ് ചെയ്യാന്‍ രാജസ്ഥാനില്‍നിന്ന് പോലീസിനെ അയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കഠാരിയയും പറഞ്ഞു. അത് സത്യമെന്ന് ബോദ്ധ്യമായപ്പോള്‍, ഞാനെവിടെയെന്ന് കണ്ടു പിടിക്കപ്പെടാതിരിക്കാന്‍ എന്റെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്തു. പിന്നീടാണ് ഞാനറിഞ്ഞത് പോലീസുകാര്‍ അറസ്റ്റ് വാറണ്ടുമായാണ് വന്നതെന്ന്,'' തൊഗാഡിയ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.