വികാസ് യാത്രയ്ക്ക് തുടക്കമായി

Tuesday 16 January 2018 2:42 pm IST


തൃശൂര്‍: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ തമസ്‌കരിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ജനനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന വികാസ് യാത്രക്ക് തൃശൂരില്‍ തുടക്കമായി.

ജാഥയ്ക്ക് നേതൃത്വം നല്‍കാനെത്തിയ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ബിജെപി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

2019 ല്‍ നടക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക കൂടിയാണ് യാത്രയിലൂടെ ലക്ഷ്യം വെക്കുന്നത്.ബൂത്ത് തലത്തിലുള്ള ജന സമ്പര്‍ക്ക പരിപാടികളും യാത്രയോടനുബന്ധിച്ച ക്രമീകരിച്ചിട്ടുണ്ട്. ഇന്ന് തൃശൂര്‍ ജില്ലയിലെ മണലൂര്‍ ഇരിങ്ങാലക്കുട മണ്ഡലങ്ങളില്‍ പര്യടനംനടത്തുന്ന യാത്ര മൂന്നു ദിവസം ജില്ലയില്‍ തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.