പുതിയ വോട്ടര്‍മാര്‍ക്ക് ബിജെപിയുടെ മൊബൈല്‍ ആപ് വരുന്നു

Tuesday 16 January 2018 4:03 pm IST

ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, 2000 ല്‍ ജനിച്ച പുതു വോട്ടര്‍മാരെ പങ്കെടുപ്പിക്കാന്‍ ബിജെപിയുടെ ബൃഹദ് പദ്ധതി. വോട്ടര്‍പട്ടികയില്‍ ഇവരുടെ മുഴുവന്‍ പേരുചേര്‍ക്കാന്‍ പ്രത്യേക മൊബൈല്‍ ആപ് പാര്‍ട്ടി ആരംഭിക്കുന്നു. ഈ ആഴ്ച പ്രോഗ്രാം ആപ്ലിക്കേഷന്‍ പുറത്തിറക്കും. വ്യാഴാഴ്ചയോടെ പദ്ധതി അവതരിപ്പിച്ചേക്കും.

യുവമോര്‍ച്ചയുടേതാണ് ഈ പദ്ധതി. പാര്‍ട്ടി മുതിര്‍ന്ന നേതാക്കളുമായി ആലോചന നടത്തിക്കഴിഞ്ഞു. ആപ് വഴി, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള ഇന്റര്‍നെറ്റ് സൗകര്യം വിനിയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്നതടക്കം സംവിധാനങ്ങളുണ്ടാവും. 

ഈ വര്‍ഷത്തെ ആദ്യ മന്‍കീ ബാതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, 21-ാം നൂറ്റാണ്ടില്‍ ജനിച്ച യുവജനങ്ങളുടെ ആദ്യ പൊതുതെരഞ്ഞെടുപ്പ് വോട്ടിന്റെ പ്രാധന്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. പുതു വോട്ടര്‍മാരെ അദ്ദേഹം ജനാധിപത്യ പ്രക്രിയയിലേക്ക് സ്വാഗതം ചെയ്തു. അവരുടെ വോട്ട് ''പുതിയ ഇന്ത്യയുടെ അടിത്തറപാകു''മെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു. 

പുതിയ മൊബൈല്‍ ആപ്, പുതിയ വോട്ടര്‍മാരെ പാര്‍ട്ടി ആദര്‍ശ ലോകം പരിചയപ്പെടുത്താനും സഹായിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.