മുംബൈ: വിവാദ ചിത്രം പത്മാവതിന് സ്വാഗതമോതി എഴുത്തുകാരന് അമീഷ് ത്രിപാഠി. റിലീസിന് മുന്‍പേ മുംബൈയില്‍ നടന്ന പ്രദര്‍ശനത്തില്‍ ചിത്രം കണ്ട് ട്വിറ്ററിലാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്.
റാണി പത്മാവതിയെ ബഹുമാനിക്കുന്ന ചിത്രത്തില്‍ നമ്മുടെ സംസ്കാരത്തെക്കുറിച്ച് നല്ല കാര്യങ്ങളാണ് പറഞ്ഞിട്ടുളളതെന്നും ട്വീറ്റില്‍ സൂചിപ്പിക്കുന്നു. സഞ്ജയ് ലീല ബെന്‍സാലിയുടെ മികച്ച ചിത്രങ്ങളിലൊന്നാകും ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 25 നാണ് ചിത്രം പുറത്തിറങ്ങുക. ഹിന്ദി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളില്‍ ആഗോള റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്.
ഐമാക്സ് ത്രീഡിയില്‍ ആഗോള റിലീസ് നടത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കും പത്മാവത് എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ ഡിസംബര്‍ 30നാണ് ഉപാധികളോടെ പത്മാവതിക്ക് സെന്‍സര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: