മനം നിറച്ച് മെഡെക്‌സ് ചക്രകസേരയില്‍ ശാസ്ത്രലോകത്തേക്ക്

Wednesday 17 January 2018 2:00 am IST

 

ആലപ്പുഴ: കൂടി നിന്ന സ്‌കൂള്‍ കുട്ടികളുടെയും മെഡിക്കല്‍ വിദ്യാര്‍ത്ഥി കളുടെയും ഇടയിലേക്ക് വിരിഞ്ഞ കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമായി അവരെത്തി. ലോക സാന്ത്വനപരിചരണ ദിനത്തോടനുബന്ധിച്ചാണ് ഇരുപതോളം കിടപ്പുരോഗികളും കൂട്ടിരുപ്പുകാരും  ടിഡി മെഡിക്കല്‍ കോളേജില്‍ നടത്തുന്ന മെഡിക്കല്‍ എക്‌സിബിഷനായ മെഡെക്‌സ് കാണാന്‍ എത്തിയത്. 

  ശരീരഭാഗങ്ങളും ഓപറേഷന്‍ വീഡിയോകളുമൊക്കെ അവര്‍ കണ്ടു. സ്‌റാളുകളിലെ പ്രദര്ശനന വിവരങ്ങള്‍ വായിച്ച് പലരും തങ്ങളുടെ വിദ്യാലയ ഓര്‍മ്മകള്‍ കുട്ടികളോട് വിവരിക്കാന്‍ മത്സരിച്ചു. വൈകിട്ട് പുറത്തിറങ്ങി തിരികെ കൈവീശുമ്പോള്‍ പലരുടെയും കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. 

  സാമൂഹിക പ്രതിബദ്ധതയുള്ള മെഡിക്കല്‍ സമൂഹത്തിനായുള്ള ഇന്ധനമായിരുന്നു ആ ആനന്ദാശ്രുക്കള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.