കാര്‍ഷികവിളകളുടെ മോഷണം പതിവ് കര്‍ഷകര്‍ ദുരിതത്തില്‍

Tuesday 16 January 2018 6:10 pm IST

അഞ്ച് വര്‍ഷമായി രണ്ടേക്കര്‍ പാട്ടഭൂമിയില്‍ വിവിധങ്ങളായ കൃഷി ചെയ്ത് വരികയാണ് ഹബീബ്. മുന്‍പും ഈ കര്‍ഷകന്റെ വിളകള്‍ മോഷണം പോയിട്ടുണ്ട്. രാത്രിയും പകലും കൃഷിക്ക് കാവല്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞദിവസം കര്‍ഷകന്റെ മാതാവ് മരിച്ചതിനെ തുടര്‍ന്ന് കൃഷി ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഈ അവസരം മുതലെടുത്താണ് വാഴക്കുലകള്‍ മോഷ്ടാക്കള്‍ കവര്‍ന്നത്. പാതിരിയ്ക്കല്‍, ഇടത്തറ, ആവണീശ്വരം, തലവൂര്‍, പിറവന്തൂര്‍, പുന്നല തുടങ്ങി മേഖലകളില്‍ അടുത്തിടെ നിരവധി കര്‍ഷകരുടെ വിളകള്‍ മോഷണം പോകുന്നത് പതിവാണ്. പ്രകൃതിക്ഷോഭത്തിലും കാട്ടുമൃഗശല്യത്തിലും കൃഷിനാശം സംഭവിക്കുന്നതിനൊപ്പം മോഷ്ടാക്കളുടെ ശല്യവും കര്‍ഷകരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കര്‍ഷകര്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുമ്പോള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ടുന്ന സഹായങ്ങളോ നടപടികളോ ഉണ്ടാകുന്നിെല്ലന്നും ആക്ഷേപമുണ്ട്. വാഴക്കുലകള്‍ മോഷണം പോയതില്‍ കര്‍ഷകന്‍ പത്തനാപുരം പോലീസില്‍ പരാതി നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.