ചുവപ്പു-ജിഹാദി ഭീകരത തടയാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം: ബിജെപി

Wednesday 17 January 2018 2:00 am IST

തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിന്റെ വേദിയായ കണ്ണൂര്‍ പോലെ കേരളത്തിലെ മറ്റു ജില്ലകളെയും ആക്കാനുള്ള സിപിഎം ശ്രമത്തിനും കേരളത്തെ പാക്കിസ്ഥാന്‍ ആക്കാനുള്ള ജിഹാദി തീവ്രവാദികളുടെ ശ്രമങ്ങള്‍ക്കുമെതിരെ സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് രാധാമണി. മാര്‍ക്‌സിസ്റ്റ് അക്രമികള്‍ ചുട്ടുകൊന്ന പാലക്കാട് കഞ്ചിക്കോട് വിമലാദേവിയുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം തിരുവനന്തപുരത്ത് ബിജെപി ജില്ലാ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ച സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ നശിപ്പിക്കുക എന്നത് ചുവപ്പു-ജിഹാദി തീവ്രവാദികളുടെ മിഥ്യാധാരണ മാത്രമാണ്. പക്ഷേ അതിനിടയില്‍ അനേകം പ്രവര്‍ത്തകരെ സംഘപരിവാറിന് നഷ്ടപ്പെടുന്നുണ്ട്. ആ നഷ്ടം തടയാന്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് അവര്‍ ആഹ്വാനം ചെയ്തു.

ഒരു നല്ല സ്ത്രീയാകുവാന്‍ ഇടതു മന്ത്രിമാരായ ശൈലജയുടെയോ മേഴ്‌സികുട്ടിയുടെയോ പ്രവര്‍ത്തനരീതികള്‍ അനുകരിക്കാതിരുന്നാല്‍ മാത്രം മതിയെന്ന് തുടര്‍ന്നു സംസാരിച്ച ബിജെപി ജില്ലാ സെക്രട്ടറി അഞ്ജന പറഞ്ഞു. മഹിളാമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് വിജയകുമാരി അധ്യക്ഷയായി. ജില്ലാനേതാക്കളായ ശ്രീകുമാരിഅമ്മ, അഡ്വ സന്ധ്യശ്രീകുമാര്‍, സ്വപ്നാ സുദര്‍ശന്‍, ബിന്ദു വലിയശാല എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.