പ്രസംഗിക്കാന്‍ പഠിപ്പിച്ചത് പ്രേംനസീറാണെന്ന് നടി ഷീല

Wednesday 17 January 2018 2:00 am IST

 

ചിറയിന്‍കീഴ്: തന്നെ പ്രസംഗിക്കാന്‍ പഠിപ്പിച്ചത് പ്രേംനസീറാണെന്ന് നടി ഷീല. ചിറയിന്‍കീഴ് ശ്രീചിത്രാ പബ്ലിക് സ്‌കൂളിന്റെ പതിനാറാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 

പ്രേംനസീറിനോടൊപ്പം നൂറിലേറെ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേംനസീറിന്റെ പേരില്‍ ചിറയിന്‍കീഴില്‍ നല്‍കിയ അവാര്‍ഡുകളില്‍ തന്നെ ഉള്‍പ്പെടുത്താത്തിലുള്ള വിഷമവും ഷീല വേദിയില്‍ പങ്കുവച്ചു. ചിറയിന്‍കീഴില്‍ നസീറിനോടൊപ്പം എത്തിയപ്പോഴുള്ള ഷീലയുടെ അനുഭവങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.

സ്‌കൂള്‍ ക്യാമ്പസിലെ പ്രേംനസീര്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം ജി.കെ. പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ ഷൈലജാബീഗം മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാഗസിന്റെ പ്രകാശനം ശ്രീചിത്രാ ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ഡയറക്ടര്‍ പുഷ്പവല്ലി നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആനിജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗം മിനി, പിടിഎ പ്രസിഡന്റ് റ്റി.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.