മോശം പെരുമാറ്റം: കോഹ്‌ലിക്ക് പിഴ

Tuesday 16 January 2018 6:45 pm IST
മോശമായി പെരുമാറിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനം പിഴയായി ഈടാക്കുമെന്ന് ഐസിസി അറിയിച്ചു.

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഗ്രൗണ്ടില്‍ മോശമായി പെരുമാറിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനം പിഴയായി ഈടാക്കുമെന്ന് ഐസിസി അറിയിച്ചു. 

സെഞ്ചൂറിയന്‍ ടെസ്റ്റിലെ മൂന്നാം ദിവസം കോഹ്‌ലി അമ്പയറോട് നനഞ്ഞ ഗ്രൗണ്ടിനെക്കുറിച്ച് നിരന്തരം പരാതിപ്പെട്ടിരുന്നു. എന്നാല്‍ അമ്പയറുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തിനാല്‍ കോഹ്‌ലി ക്ഷുഭിതനായി ഗ്രൗണ്ടിലേക്ക് പന്ത് വലിച്ചെറിയുകയും ചെയ്തു. ഇതാണ് കോഹ്‌ലിയെ ശിക്ഷിക്കാന്‍ ഐസിസി തീരുമാനിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.