അയ്യപ്പസേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സമാപിച്ചു

Wednesday 17 January 2018 8:00 pm IST
റാന്നി: തിരുവിതാംകൂര്‍ ഹിന്ദുധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടുമാസമായി നടത്തിവന്നിരുന്ന അയ്യപ്പഭക്തര്‍ക്കായുള്ള സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സമാപിച്ചു. രാമപുരം മഹാവിഷ്ണു ഗോപുരസമീപം, അങ്ങാടി ശാസ്താ ക്ഷേത്രത്തിന് സമീപമുള്ള പരിഷത്ത് ഓഫീസ്, ഇട്ടിയപ്പാറ ബസ് ടെര്‍മിനല്‍ എന്നിവിടങ്ങളിലാണ് സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. അയ്യപ്പ ഭക്തര്‍ക്ക് അന്നദാനം, വിരിവയ്ക്കുന്നതിനായുള്ള സൗകര്യം തുടങ്ങിയവ സേവന കേന്ദ്രത്തില്‍ ലഭ്യമായിരുന്നു. കേന്ദ്രങ്ങളുടെ സമാപന യോഗം പെരുമ്പുഴ വിശ്രമ കേന്ദ്രത്തില്‍ പി.എന്‍.നീലകണ്ഠന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പരിഷത്ത് വൈസ്പ്രസിഡന്റ് കെ.പി.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.എന്‍.സുകുമാരന്‍ നായര്‍, ശ്രീനി ശാസ്താംകോവില്‍, കെ.കെ.ഭാസ്‌ക്കരന്‍ നായര്‍, കെ.എസ്.സോമന്‍, മാണിക്യനാചാരി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.