കല്യാണമണ്ഡപങ്ങള്‍ക്കുള്ള അധിക നികുതി ഒഴിവാക്കണമെന്ന് ഓണേഴ്‌സ് അസോസിയേഷന്‍

Wednesday 17 January 2018 2:00 am IST

 

പേയാട്: കല്യാണമണ്ഡപങ്ങള്‍ക്കും ആഡിറ്റോറിയങ്ങള്‍ക്കും ചുമത്തിയിരിക്കുന്ന അധികനികുതി ഒഴിവാക്കണമെന്ന് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ആനന്ദ് കണ്ണശ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് തദ്ദേശസ്വയംഭരണ മന്ത്രിക്ക് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി നിവേദനം നല്‍കി. 

വാര്‍ഷിക കെട്ടിടനികുതി നൂറ് ശതമാനത്തില്‍ അധികരിക്കാതെ നിര്‍ണയിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഈ ഇളവിന് അര്‍ഹതയന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട്. മണ്ഡപങ്ങള്‍ പട്ടികയില്‍ ഇല്ലാത്തതിനാല്‍ നികുതി നിര്‍ണയിക്കുന്ന സഞ്ചയ സോഫ്റ്റ് വെയറിലൂടെ ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ പറയുന്നു. 

ഗ്രാമീണമേഖലയില്‍ തുച്ഛമായ വാടക ഈടാക്കി പ്രവര്‍ത്തിക്കുന്ന കല്യാണമണ്ഡപങ്ങള്‍ക്ക് ഈ അധികനികുതിഭാരം താങ്ങാവുന്നതിലും അപ്പുറമാണെന്ന് അസോസിയേഷന്‍ പറയുന്നു. വ്യാപാരസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഇളവ് കല്യാണമണ്ഡപങ്ങള്‍ക്കും ആഡിറ്റോറിയങ്ങള്‍ക്കും നല്‍കണമെന്ന് അസോസിയേഷന്‍ തദ്ദേശ സ്വയംഭരണ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.