ദീനദയാല്‍ജി അനുസ്മരണം

Wednesday 17 January 2018 2:00 am IST
ചാലാപ്പള്ളി: ബിജെപി കൊറ്റനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുബരി 11ന് ദീനദയാല്‍ജി അനുസ്മരണം നടക്കും. സമ്മേളനത്തില്‍ ഓ.രാജഗോപാല്‍ എംഎല്‍എ യ്ക്ക് സ്വീകരണം നല്‍കും. പരിപാടിയോടനുബന്ധിച്ച് ചാലാപ്പള്ളി ജയ്ഹിന്ദ് വായനശാലയില്‍ ചേര്‍ന്ന സ്വാഗത സംഘ രൂപീകരണയോഗത്തില്‍ മണ്ഡലം സെക്രട്ടറി കെ.വി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.അയ്യപ്പന്‍കുട്ടി, പ്രവാസി സെല്‍ ജില്ലാ കണ്‍വീനര്‍ രാജ്കുമാര്‍ അയിരൂര്‍, പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ജി.ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.വി.വിനോദ് (ചെയര്‍മാന്‍), അനിത പുരുഷോത്തമന്‍, എം.ആര്‍.അനില്‍കുമാര്‍, മഗധ (വൈസ് ചെയര്‍മാന്‍മാര്‍), ബാലകൃഷ്ണക്കുറിപ്പ് (ജനറല്‍ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ് സ്വാഗതവും, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ കൃതജ്ഞതയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.