വ്യത്യസ്ത ചിത്രങ്ങളുമായി ലാലേട്ടന്‍

Tuesday 16 January 2018 7:05 pm IST
പുതുമയാര്‍ന്ന നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി ഒരുങ്ങുന്നത്. ഏറ്റെടുത്തതിലേറെയും ബിഗ് ബജറ്റ് ചിത്രങ്ങളാണെന്നതാണ് മറ്റൊരു പ്രത്യേകത.

പോയവര്‍ഷത്തില്‍ നാല് സിനിമകളിലേ അഭിനയിച്ചിരുന്നുള്ളൂവെങ്കിലും താരമൂല്യത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലായിരുന്നു മോഹന്‍ലാല്‍. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി 2018 ലും പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തയ്യാറെടുക്കുകയാണ് ദി കംപ്ലീറ്റ് ആക്ടര്‍. വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഫെബ്രുവരിയിലാണ് ആരംഭിക്കുന്നത്. അതിനിടയില്‍ ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയുടെ ചിത്രത്തില്‍ അഭിനയിക്കുകയാണ് മോഹന്‍ലാല്‍. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം വീണ്ടും ഒടിയനില്‍ താരം ജോയിന്‍ ചെയ്യും. 

പുതുപ്രതീക്ഷകളുമായാണ് 2018 നെ വരവേറ്റത്. പുതുമയാര്‍ന്ന നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി ഒരുങ്ങുന്നത്. ഏറ്റെടുത്തതിലേറെയും ബിഗ് ബജറ്റ് ചിത്രങ്ങളാണെന്നതാണ് മറ്റൊരു പ്രത്യേകത. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി പുറത്തിറങ്ങാനുള്ളത്. ഒടിയന്‍, അജോയ് വര്‍മ്മ ചിത്രം, രണ്ടാമൂഴം, ഷാജികൈലാസ്, ഭദ്രന്‍ എന്നിവരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍, കായംകുളം കൊച്ചുണ്ണി, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളുമാണ് മോഹന്‍ലാലിന്റെതായി പുറത്തിറങ്ങാനുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.