ഹജ്ജ് സബ്‌സിഡി : തീരുമാനം സ്വാഗതാര്‍ഹമെന്ന് മുരളീധരന്‍

Tuesday 16 January 2018 7:54 pm IST
സര്‍ക്കാര്‍ തീരുമാനം മത രാഷ്ട്രീയ ഭേദമെന്യേ മുഴുവന്‍ ജനതയും അംഗീകരിക്കും. മുസ്ലീം മതവിഭാഗങ്ങളില്‍പെടുന്ന വലിയൊരുവിഭാഗം ഇപ്പോഴും വേണ്ടത്ര വിദ്യാഭ്യാസം കിട്ടാതെയിരിക്കുകയാണ്. ഇവരുടെ വിദ്യാഭ്യാസ പരമായ ഉന്നമനത്തിന് ഈ പണം ചെലവഴിക്കാനുള്ള സര്‍ക്കാര്‍ തീരൂമാനം ശ്‌ളാഘനീയമാണ്.

തിരുവനന്തപുരം: ഹജ്ജ് സബ്‌സിഡി നിറുത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഒരു പ്രത്യേക മതവിഭാഗത്തിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത് മതേതരത്വത്തിന്റെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ല.

സര്‍ക്കാര്‍ തീരുമാനം മത  രാഷ്ട്രീയ ഭേദമെന്യേ മുഴുവന്‍ ജനതയും അംഗീകരിക്കും. മുസ്ലീം മതവിഭാഗങ്ങളില്‍പെടുന്ന വലിയൊരുവിഭാഗം ഇപ്പോഴും വേണ്ടത്ര വിദ്യാഭ്യാസം കിട്ടാതെയിരിക്കുകയാണ്. ഇവരുടെ വിദ്യാഭ്യാസ പരമായ ഉന്നമനത്തിന് ഈ പണം ചെലവഴിക്കാനുള്ള സര്‍ക്കാര്‍ തീരൂമാനം ശ്‌ളാഘനീയമാണ്.

അതേ സമയം വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമാക്കി ഇതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള കോണ്‍ഗ്രസ് നടപടിയെ മുസ്ലീം സമുദായത്തിലെ പുരോഗമനവാദികള്‍ തള്ളിക്കളയുമെന്നും മുരളീധരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.