അമ്പലപ്പുഴ സംഘം മടങ്ങിയെത്തി

Tuesday 16 January 2018 7:59 pm IST


അമ്പലപ്പുഴ: പത്തുനാള്‍ നീണ്ട ശബരിമല തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി അയ്യപ്പന്റെ മാതൃ സ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാര്‍ മടങ്ങി എത്തി.  നെയ്യഭിഷേകം, മഹാനിവേദ്യം, മാളികപ്പുറത്തു നിന്നും സന്നിധാനത്തേക്കള്ള ശീവേലി എഴുന്നള്ളത്ത്, പടി പൂജ, കര്‍പ്പൂരാഴി പൂജ എന്നീ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച്  തിരുവാഭരണം  ചാര്‍ത്തി ദര്‍ശനം നടത്തിയ ശേഷമാണ് മലയിറങ്ങിയത്.
  സമൂഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സംഘം ഭാരവാഹികളായ എന്‍. ഗോപാലകൃഷ്ണ പിള്ള, എന്‍. മാധവന്‍കുട്ടി നായര്‍, ആര്‍. ഗോപകുമാര്‍, കെ.ചന്ദ്രകുമാര്‍, പി.വേണു ഗോപാല്‍, ആര്‍ മധു, ജി. ശ്രീകുമാര്‍ എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.