തോമസ് ചാണ്ടി; ബിജെപി കളക്ട്രേറ്റ് ധര്‍ണ ഇന്ന്
Tuesday 16 January 2018 8:08 pm IST
ആലപ്പുഴ: തോമസ് ചാണ്ടി എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നും അനധികൃത കൈയേറ്റം തിരിച്ചെടുക്കണമെന്നും,നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ടു ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കളക്ട്രേറ്റ് ധര്‍ണ്ണ നടത്തും. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീര്‍ ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എം. വി. ഗോപകുമാര്‍ അറിയിച്ചു.