അഞ്ചുവര്‍ഷത്തില്‍ രാജ്യത്തെ എല്ലാ സ്‌കൂളിലും സ്മാര്‍ട് ക്ലാസ്മുറി; കേന്ദ്ര പദ്ധതി

Tuesday 16 January 2018 8:19 pm IST

ന്യൂദല്‍ഹി: രാജ്യത്തെ മുഴുവന്‍ സ്‌കൂളിലും ഓപ്പറേഷന്‍ ഡിജിറ്റല്‍ ബോര്‍ഡ് പദ്ധതിയിലൂടെ സ്മാര്‍ട് ക്ലാസ് മുറികള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര മാനവശേഷി വകുപ്പുമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. എല്ലാ ക്ലാസ്മുറികളിലും ബ്ലാക് ബോര്‍ഡ് നടപ്പാക്കിയ 1980-ലെ ഓപ്പറേഷന്‍ ബ്ലാക് ബോര്‍ഡ് പദ്ധതയുടെ മാതൃകയിലാണിത്. 

കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, സാമൂഹ്യ സംരഭക സഹായങ്ങള്‍ എല്ലാം ചേര്‍ന്നാണ് ഈ ബൃഹദ് പദ്ധതി നടപ്പാക്കുക. ചില സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തം പദ്ധതിയെന്ന പേരില്‍ നടത്തുന്ന പ്രചാരണ പരിപാടികള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര മേന്മയ്ക്കുള്ള  പദ്ധതിയെ രാഷ്ട്രീയ നേട്ടത്തിനു പ്രചരിപ്പിക്കുന്നതിനോട് വിയോജിപ്പുകളും ഉയര്‍ന്നിട്ടുണ്ട്.

''പദ്ധതി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തും. രസകരമായ പഠനാനുഭവത്തിലൂടെ കുട്ടികള്‍ക്ക് എല്ലാതലത്തിലുമുള്ള വിജ്ഞാനം ലഭിക്കും. അദ്ധ്യാപകരുടെ പ്രതിബദ്ധത വര്‍ദ്ധിക്കും,'' മന്ത്രി ജാവ്ദേക്കര്‍ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതിയുടെ 65 ാം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.